എറണാകുളം ആലുവ തുരുത്തിൽ പുലിയെ കണ്ടതായി നാട്ടുകാർ. പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ പരിശോധിക്കാൻ ഇന്ന് (12-6-2026) വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി.
ആലുവ തുരുത്ത് പാലത്തിനടുത്ത് പ്രവർത്തനം നിലച്ച വിക്ടറി ഓട് ഫാക്ടറിക്ക് സമീപത്തായി കാടുപിടിച്ച് കിടക്കുന്ന സ്ഥലത്ത് പുലിയെ കണ്ടുവെന്നാണ് നാട്ടുകാർ പറയുന്നത്.
പെരിയാർ നീന്തികടന്നാകാം പുലി വന്നതെന്ന് സംശയം.
വനംവകുപ്പ് ഈ ഭാഗത്ത് CCTV ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചു. വന്നത് ഏത് മൃഗം ആണെന്ന് വനംവകുപ്പ് സ്ഥിരീകരണം നടത്തിയിട്ടില്ല.
ആലുവയിൽ പുലിയിറങ്ങി : വനംവകുപ്പ് പരിശോധന….
RELATED ARTICLES



