അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപും , പ്രധാനമന്ത്രി നരേന്ദ്രമോഡി യും ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമങ്ങൾ ശക്തമാക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. ട്രംപ്, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കരാർ “അവസാനഘട്ടത്തിലാണെന്ന്” അഭിപ്രായപ്പെട്ടു.
കൂടിക്കാഴ്ചയിൽ വ്യാപാര വിഷയങ്ങൾക്കൊപ്പം പശ്ചിമേഷ്യയിലെ ഇന്ത്യൻ നാവികരുടെ സുരക്ഷയും ചർച്ചയായി. ഇന്ത്യൻ നാവികരുടെ സുരക്ഷയ്ക്ക് “ഏറ്റവും ഉയർന്ന മുൻഗണന” നൽകണമെന്ന് മോദി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ട്രംപ്, മോദിയെ “ദീർഘകാല സുഹൃത്തും കഠിനമായ ചർച്ചക്കാരനും” എന്ന് വിശേഷിപ്പിക്കുകയും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ഇരുനേതാക്കളും ആവർത്തിക്കുകയും ചെയ്തു.



