Friday, June 19, 2026
HomeINDIAഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിരോധനം: നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി കേന്ദ്രസർക്കാരിന്റെ നടപടി

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിരോധനം: നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി കേന്ദ്രസർക്കാരിന്റെ നടപടി

ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ NEET-UG പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ഇന്ത്യയിൽ ടെലഗ്രാം മെസേജിംഗ് ആപ്പിന് കേന്ദ്രസർക്കാർ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ജൂൺ 22 വരെ ടെലഗ്രാമിലേക്കുള്ള പ്രവേശനം തടയാനാണ് ഉത്തരവ്. ചോദ്യപേപ്പർ ചോർച്ച, വ്യാജ ചോദ്യപേപ്പർ വിൽപ്പന, വിദ്യാർത്ഥികളെ തട്ടിപ്പിനിരയാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ടെലഗ്രാം വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായി ദേശീയ പരീക്ഷ ഏജൻസി (NTA) കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം (MeitY) ഐടി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ടെലഗ്രാമിലെ സന്ദേശങ്ങൾ പിന്നീട് തിരുത്താനാകുന്ന (message editing) സൗകര്യം ദുരുപയോഗം ചെയ്ത് പരീക്ഷാ ചോദ്യപേപ്പർ ചോർന്നെന്ന വ്യാജ തെളിവുകൾ സൃഷ്ടിച്ചതായും അന്വേഷണ ഏജൻസികൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സന്ദേശം തിരുത്താനുള്ള ഫീച്ചറും ജൂൺ 30 വരെ പ്രവർത്തനരഹിതമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments