Sunday, June 21, 2026
HomeKERALAഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ലഹരിവേട്ട തുടരുന്നു

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ലഹരിവേട്ട തുടരുന്നു

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ തിളച്ച ചോറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെടുത്തു. കുന്നംകുളം സ്വദേശി അറസ്‌റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് അടുപ്പൂട്ടി തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെയാണ് (40) പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

ഇന്ന് രാവിലെയാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. കുന്നംകുളത്തെ ഒരു വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരം കുന്നംകുളം പൊലീസിനു ലഭിക്കുകയായിരുന്നു. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുന്നംകുളം, ഗുരുവായൂർ ഡാൻസാഫ് ടീമും കുന്നംകുളം പൊലീസും ചേർന്ന് ഉടൻ തന്നെ പ്രതിയുടെ വീട്ടിലെത്തി പരിശോധന നടത്തി. വീടിൻ്റെ വിവിധയിടങ്ങളിൽ നടത്തിയ തിരച്ചിലിനിടെ അടുക്കളയിൽ നിന്ന് കുക്കർ വിസിലടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസിന് കഞ്ചാവിൻ്റെ രൂക്ഷമായ മണം അനുഭവപ്പെട്ടതോടെയാണ് സംഗതി വെളിച്ചത്തായത്.എറണാകുളത്തും ലഹരി വേട്ട തുടരുന്നു.
സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെ പൊലീസ് നടത്തിവരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പ്രത്യേക പരിശോധനയുടെ ഭാഗമായി എറണാകുളത്ത് വൻ മയക്കുമരുന്ന് വേട്ട. നാല് ഗ്രാം എംഡിഎംഎയും വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 850 ഗ്രാമോളം ഹാഷിഷ് ഓയിലുമായി ഞാറക്കൽ ഓച്ചന്തുരുത്ത് മേത്താശ്ശേരി വീട്ടിൽ ജിഷ്‌ണു പ്രിയൻ (28) ആണ് പൊലീസിൻ്റെ പിടിയിലായത്. എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും ഞാറയ്ക്കൽ പൊലീസും ചേർന്ന് സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments