മലയാളികളെ ചിരിപ്പിച്ച സലിം കുമാർ ഇനി ഓർമ…സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ, മതപരമായ ചടങ്ങുകൾ ഒഴിവാക്കുംമലയാള സിനിമയിലെ പ്രിയങ്കരനായ നടനും ദേശീയ അവാർഡ് ജേതാവുമായ സലിം കുമാറിന് (56) സാംസ്കാരിക കേരളം ഇന്ന് വിട ചൊല്ലും. കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 10:43 ഓടെയായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. പനിയും ശ്വാസംമുട്ടലുമായി ശനിയാഴ്ച പുലർച്ചെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിൻ്റെ നില രാത്രിയോടെ വഷളാവുകയായിരുന്നു.ഭൗതികശരീരം ഇന്ന് രാവിലെ എട്ടു മണിയോടെ ആശുപത്രിയിൽ നിന്നും അദ്ദേഹത്തിൻ്റെ സ്വന്തം നാടായ വടക്കൻ പറവൂരിലേക്ക് കൊണ്ടുപോയി.
രാവിലെ ഒമ്പത് മണി മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം തുടരുന്നു.
ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുൾപ്പെടെ സിനിമ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും ജനങ്ങളും പ്രിയതാരത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തികൊണ്ടിരിക്കുന്നു.
ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. വൈകുന്നേരം മൂന്നരമണിയോടെ സംസ്കാര ചടങ്ങുകൾ നടക്കും.



