Friday, June 12, 2026
HomeKERALAകേരള നിയമസഭയിലേക്കുള്ള ഡെപ്യുട്ടി സ്പീക്കർ തെരെഞ്ഞെടുപ്പ് ഇന്ന് നടക്കും: കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ യു ഡി...

കേരള നിയമസഭയിലേക്കുള്ള ഡെപ്യുട്ടി സ്പീക്കർ തെരെഞ്ഞെടുപ്പ് ഇന്ന് നടക്കും: കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ യു ഡി എഫ് സ്ഥാനാർത്ഥി

 

പതിനഞ്ചാം കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. ഭരണമുന്നണിയായ യുഡിഎഫിനെ പ്രതിനിധീകരിച്ച് കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ മത്സരിക്കും. അരൂർ എംഎൽഎയാണ് ഇവർ. പ്രതിപക്ഷമായ എൽഡിഎഫിൻ്റെ സ്ഥാനാർഥി സിപിഐയിലെ മുഹമ്മദ് മുഹ്സിനാണ്. അദ്ദേഹം പട്ടാമ്പി എംഎൽഎയാണ്.

നിലവിലെ കണക്കുകൾ പ്രകാരം യുഡിഎഫിന് സഭയിൽ മികച്ച ഭൂരിപക്ഷമുണ്ട്. 102 എംഎൽഎമാരുടെ പിന്തുണ അവർക്കുണ്ട്. അതിനാൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുക്കപ്പെടാൻ തന്നെയാണ് സാധ്യത. ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിൽ നിന്നും ബിജെപി എംഎൽഎമാർ വിട്ടുനിൽക്കുമെന്നാണ് സൂചന.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഐ നിയമസഭാ കക്ഷി നേതാവ് കെ രാജൻ എന്നിവർക്കൊപ്പമെത്തിയാണ് മുഹമ്മദ് മുഹ്സിൻ കഴിഞ്ഞ ദിവസം നാമനിർദേശ പത്രിക സമർപ്പിച്ചത്. മറുവശത്ത് മുഖ്യമന്ത്രി വിഡി സതീശൻ അടക്കമുള്ള പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ ഷാനിമോൾ ഉസ്മാനും പത്രിക നൽകിയിരുന്നു.

രഹസ്യ ബാലറ്റിലൂടെയാണ് നിയമസഭയിൽ നിർണായകമായ ഈ തെരഞ്ഞെടുപ്പ് നടക്കുക. ഭരണഘടനാപരമായ ഈ സ്ഥാനത്തേക്ക് വരുന്നവർക്ക് സഭയെ നിഷ്പക്ഷമായി നിയന്ത്രിക്കാനുള്ള വലിയ ബാധ്യതയുണ്ട്. വോട്ടെടുപ്പിന് ശേഷം വിജയിക്കുന്ന അംഗത്തെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് ഇരിപ്പിടത്തിലേക്ക് ആനയിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments