തെക്കുപടിഞ്ഞാറൻ കാലവർഷം അടുത്ത ദിവസങ്ങൾക്കുള്ളിൽ കേരളത്തിലേക്കും തമിഴ്നാട്ടിലെ ചില ഭാഗങ്ങളിലേക്കും എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ടിട്ടുള്ള ശക്തമായ ചക്രവാതച്ചുഴികളാണ് കാലവർഷം നേരത്തെയാകാൻ അനുകൂല സാഹചര്യമൊരുക്കുന്നത്. ഇതിൻ്റ സ്വാധീനത്താൽ ജൂൺ 3, 4 തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.
ജൂൺ 2 മുതൽ മിക്ക ജില്ലകളിലും 75-95% മഴയ്ക്ക് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും മലയോര മേഖലകളിൽ ഉരുൾപൊട്ടലും ശ്രദ്ധിക്കണം. കുട ചൂടി ഇറങ്ങുന്നതാണ് നല്ലത് .



