Sunday, June 21, 2026
HomeKERALAമാസപ്പടി കേസ്: ടി. വീണയെ ഇ.ഡി ഒമ്പത് മണിക്കൂറിലേറെ ചോദ്യം ചെയ്തു

മാസപ്പടി കേസ്: ടി. വീണയെ ഇ.ഡി ഒമ്പത് മണിക്കൂറിലേറെ ചോദ്യം ചെയ്തു

കൊച്ചി: സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ബുധനാഴ്ച കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. രാവിലെ ഹാജരായ വീണയോട് ഉദ്യോഗസ്ഥർ ഒമ്പത് മണിക്കൂറിലേറെ വിശദമായ ചോദ്യം ചെയ്യൽ നടത്തി.

സിഎംആർഎൽ (കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ്) കമ്പനിയിൽ നിന്ന് വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് 2.78 കോടി രൂപ ലഭിച്ച ഇടപാടുകളാണ് അന്വേഷണ ഏജൻസി പരിശോധിക്കുന്നത്. സേവനങ്ങൾ നൽകാതെയാണ് പണം കൈപ്പറ്റിയതെന്നാണ് എസ്.എഫ്.ഐ.ഒ റിപ്പോർട്ടിനെ തുടർന്ന് ഇ.ഡി അന്വേഷിക്കുന്നത്.ജൂൺ 12-ന് ഹാജരാകാൻ നേരത്തെ സമൻസ് നൽകിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ സമയം നീട്ടിക്കിട്ടാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ജൂൺ 17-ന് വീണ്ടും സമൻസ് നൽകി ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.

കേസിൽ സി.എം.ആർ.എൽ ഡയറക്ടർമാരടക്കം മറ്റ് ഉദ്യോഗസ്ഥരെയും ഇ.ഡി ചോദ്യം ചെയ്യുകയാണ്. സാമ്പത്തിക ഇടപാടുകളുടെ സ്വഭാവവും പണം ലഭിച്ചതിന് പകരമായി നൽകിയ സേവനങ്ങളും സംബന്ധിച്ച വിശദാംശങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments