സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി ഇന്ന് രാവിലെ 8:30ന് തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സർവീസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരുന്നു.
പദ്ധതി പ്രകാരം സംസ്ഥാനത്തെ 3,125 ഓർഡിനറി വിഭാഗം കെഎസ്ആർടിസി ബസുകളിലാണ് സ്ത്രീകൾക്കും ട്രാൻസ്ജെൻഡർമാർക്കും സൗജന്യ യാത്ര ലഭിക്കുക. സർക്കാർ കെഎസ്ആർടിസിക്ക് വരുന്ന നഷ്ടം നികത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ ഗതാഗതവകുപ്പ് മന്ത്രി സി പി ജോൺ അദ്ധ്യക്ഷനായിരുന്നു.
മന്ത്രിമാരും വിവിധ ജനപ്രതിനിധികളും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.



