യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മുജിദ് ഉൾപ്പെടെയുള്ള വരെ വിമാനത്തിൽവച്ച് ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്. വലിയതുറ പൊലീസ് എസ്.എച്ച് ഒയ്ക്കാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പതിനൊന്ന് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. ഇ.പി. ജയരാജനും മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറും ചേർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിൽ വച്ച് ആക്രമിച്ചു എന്നാണ് കേസ്.
എന്നാൽ കേസിൽ തെളിവ് ഇല്ലാ എന്നാ കാരണത്താൽ പൊലീസ് കേസ് എഴുതി തള്ളി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ഇതിന് എതിരെ ഫർസീൻ മജിദ് അഭിഭാഷകൻ മൃദുൽ ജോൺ മാത്യു മുഖേന ഹർജി സമർപ്പിച്ചു. ഇതേ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകുകയായിരുന്നു.



