മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ ഇടപെടലിനെ തുടർന്നാണ് ഹൈക്കമാൻഡ് വഴങ്ങിയതെന്നാണ് റിപ്പോർട്ടുകള്‍.
അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ടുപോയ സുധാകരനെ എ.കെ. ആന്റണി വിളിച്ച് സംസാരിക്കുകയായിരുന്നു. കടുത്ത നീക്കം പാടില്ലെന്ന് സുധാകരനോട് അഭ്യർഥിച്ചെന്നും എ.കെ. ആന്റണി മാധ്യമങ്ങളോടു പറഞ്ഞു.
കണ്ണൂർ കോർപറേഷൻ മുൻ മേയർ ടി.ഒ. മോഹനനെയാണ് കണ്ണൂരില്‍ സ്ഥാനാർഥിയായി പരിഗണിച്ചിരുന്നത്. നേരത്തെ സുധാകരനൊപ്പമായിരുന്ന വേണുഗോപാല്‍ സമീപകാലത്ത് വേണുഗോപാല്‍ ഗ്രൂപ്പിനൊപ്പമായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്കും താൻ നിർദേശിക്കുന്നു ആളുകള്‍ക്കും സീറ്റ് നല്കാത്തതില്‍ കടുത്ത അമർഷത്തിലായിരുന്നു സുധാകരൻ. എംപിമാർ മത്സരിക്കേണ്ടന്ന ഹൈക്കമാൻഡിന്റെ കർശന തീരുമാനത്തിലാണ് കെ. സുധാകരന് സീറ്റ് നല്കേണ്ടന്ന് നേരത്തെ തീരുമാനിച്ചിരുന്നത്. കെ. സുധാകരന് സീറ്റ് കൊടുത്താല്‍ മറ്റ് എംപിമാർക്കും സീറ്റ് കൊടുക്കേണ്ടി വരുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചതോടെ സുധാകരന് സീറ്റ് കൊടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു



