Sunday, June 21, 2026
HomeHealth & Fitnessകേരളത്തിൽ പകർച്ചവ്യാധി പ്രതിരോധത്തിന് ആഴ്ചയിൽ മൂന്ന് ദിവസം ‘ഡ്രൈ ഡേ’; സ്കൂളുകളിലും ഓഫീസുകളിലും ശുചീകരണം

കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധത്തിന് ആഴ്ചയിൽ മൂന്ന് ദിവസം ‘ഡ്രൈ ഡേ’; സ്കൂളുകളിലും ഓഫീസുകളിലും ശുചീകരണം

തിരുവനന്തപുരം: ഡെങ്കിപ്പനി, ഷിഗെല്ല തുടങ്ങിയ പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് ആഴ്ചയിൽ മൂന്ന് ദിവസം ‘ഡ്രൈ ഡേ’ ആചരിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കലക്ടർമാരുടെയും ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും യോഗത്തിലാണ് തീരുമാനം.

പുതിയ ക്രമീകരണപ്രകാരം,
* വെള്ളിയാഴ്ച – സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള ശുചീകരണ പ്രവർത്തനങ്ങൾ
* ശനിയാഴ്ച – സർക്കാർ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ശുചീകരണം
* ഞായറാഴ്ച – വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങൾ ഒഴിവാക്കി ശുചീകരണം
എന്നിങ്ങനെയാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

മഴക്കാലത്ത് കൊതുക് വളരാൻ അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകുന്നതിനാൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപിക്കാനുള്ള സാധ്യത വർധിക്കുന്നതായി ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. ഷിഗെല്ല, നിപ, മലേറിയ തുടങ്ങിയ രോഗങ്ങൾക്കെതിരെയും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.വീടുകളിലും സ്ഥാപനങ്ങളിലുമായി വെള്ളം കെട്ടിക്കിടക്കുന്ന പാത്രങ്ങൾ, ടയറുകൾ, ചെടിച്ചട്ടികൾ എന്നിവ നീക്കം ചെയ്യുകയും ശുചിത്വം ഉറപ്പാക്കുകയും ചെയ്യണമെന്ന് ആരോഗ്യവകുപ്പ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments