HomeKERALAഗണേഷ് കുമാറിനെതിരെ ആരോപണം; മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ഗണേഷ് കുമാറിനെതിരെ ആരോപണം; മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

 

മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് ശക്തമായ വിമര്‍ശനവുമായി രംഗത്ത്. ഇത്തരം വിഷയങ്ങളില്‍ ഒത്തുതീര്‍പ്പിന് വഴിയൊരുക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നുണ്ടോ എന്ന സംശയം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉയര്‍ത്തി. ഇത്രയും ഗൗരവമുള്ള വിഷയത്തില്‍ സെറ്റില്‍മെന്റ് അംഗീകരിക്കാനാവില്ലെന്നും ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനത്തില്‍ നിന്ന് രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രി ഗണേഷിനെതിരായ ആരോപണങ്ങള്‍ വ്യക്തിപരമായ കാര്യമെന്ന നിലയില്‍ തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ വിഷയത്തില്‍ ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ട് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും, ഇത് കേരളത്തിലെ ഒരു മന്ത്രിയുമായി ബന്ധപ്പെട്ട വിഷയമാണെന്നതിനാല്‍ സര്‍ക്കാര്‍ ധാര്‍മ്മിക നിലപാട് സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മാപ്പ് പറഞ്ഞാല്‍ മാത്രം തീരുന്ന പ്രശ്‌നമല്ല ഇതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും പ്രതികരിച്ചു. പൊതുസമൂഹത്തിന് അംഗീകരിക്കാനാകാത്ത രീതിയിലാണ് മന്ത്രി പെരുമാറിയതെന്നും ആരോപണങ്ങളില്‍ സര്‍ക്കാര്‍ വ്യക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍പും സമാന വിവാദങ്ങളെ തുടര്‍ന്ന് ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ സംഭവവും മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണത്തിനായി കോണ്‍ഗ്രസ് കാത്തിരിക്കുകയാണെന്നും നേതാക്കള്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments