CJP നേതാവ് അഭിജിത് ദൽഹിയിൽ വിമാനമിറങ്ങി. ദൽഹിയിൽ വൻ പോലീസ് സന്നാഹം
ന്യൂഡൽഹി:
വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും പരീക്ഷാ വിവാദങ്ങളും ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് Cockroach Janta Party (CJP) ഇന്ന് ഡൽഹിയിലെ ജന്തർ മന്തിർ പ്രതിഷേധം സംഘടിപ്പിക്കുന്നു.NEET ഉൾപ്പെടെയുള്ള ദേശീയ പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ശബ്ദമുയർത്തുകയാണെന്ന് CJP നേതൃത്വം അറിയിച്ചു. പ്രതിഷേധം സമാധാനപരമായി നടത്തണമെന്നും പങ്കെടുക്കുന്നവർ ദേശീയപതാകയും ഒരു പുസ്തകവും കൈവശം വയ്ക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പരിപാടിക്കായി ഔദ്യോഗിക അനുമതി തേടിയിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു.സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ യുവജന പ്രസ്ഥാനമായ CJPയുടെ ആദ്യ വലിയ പൊതുപ്രതിഷേധമായാണ് ഇന്നത്തെ പരിപാടിയെ വിലയിരുത്തുന്നത്.



