മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഐസിസിയുടെ പുതിയ റാങ്കിങ് പട്ടികയിൽ ഇടംപിടിച്ച് ശ്രദ്ധേയ നേട്ടം കൈവരിച്ചു. മികച്ച പ്രകടനങ്ങളിലൂടെ ലോകകപ്പ് മത്സരങ്ങളിൽ തിളങ്ങിയ സഞ്ജുവിന് ഇതോടെ അന്താരാഷ്ട്ര തലത്തിൽ വലിയ അംഗീകാരം ലഭിച്ചു.
അടുത്തിടെ നടന്ന മത്സരങ്ങളിൽ സ്ഥിരതയാർന്ന ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചതാണ് സഞ്ജുവിനെ ഐസിസി പട്ടികയിലേക്ക് ഉയർത്തിയത്. ടീമിനായി നിർണായക ഘട്ടങ്ങളിൽ നേടിയ റൺസുകൾ അദ്ദേഹത്തെ ലോകകപ്പിലെ ശ്രദ്ധേയ താരങ്ങളിലൊരാളാക്കി.
ടൂർണമെന്റിന്റെ ആദ്യ മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന സഞ്ജു പിന്നീട് മികച്ച തിരിച്ചുവരവ് നടത്തി. ക്വാർട്ടർ ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ 50 പന്തിൽ 97 റൺസ് നേടിയ സഞ്ജു, സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസ് നേടി തുടർച്ചയായി രണ്ട് മത്സരങ്ങളിൽ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.
ലോകകപ്പിൽ കളിച്ച നാല് മത്സരങ്ങളിൽ നിന്ന് 77.33 ശരാശരിയിലും 201.73 സ്ട്രൈക്ക് റേറ്റിലും 232 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് താരം ഐസിസിയുടെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.
ബുംറയെ പുകഴ്ത്തി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്.
ലോകകപ്പില്‍ ഇന്ത്യയോട് തോല്‍വി നേരിട്ടത്തിന് പിന്നാലെ ബുംറയെ പുകഴ്ത്തി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്. മത്സരത്തില്‍ കൃത്യമായ യോര്‍ക്കറുകള്‍ ഉപയോഗിച്ച് ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കിയ ബുംറയെ ‘എക്കാലത്തെയും മികച്ച താരം’ എന്നാണ് ബ്രൂക്ക് വിശേഷിപ്പിച്ചത്.
ഇന്ത്യയെ തോല്‍പ്പിക്കുക വളരെ ബുദ്ധിമുട്ടാണെന്ന്, കാരണം അവര്‍ക്ക് എല്ലാ സ്ഥാനത്തും മികച്ച ബാറ്റര്‍മാരുണ്ട്. മികച്ച ബാറ്റര്‍മാര്‍ക്കൊപ്പം ബൗള്‍ സ്‌ട്രൈക്കര്‍മാരുണ്ട്. നിര്‍ഭാഗ്യവശാല്‍, ഞങ്ങള്‍ക്ക് സാധിക്കുമായിരുന്നത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല, കൂടാതെ ചില ഡ്രോപ്പ് ക്യാച്ചുകളും തിരിച്ചടിയായി.
ലോകകപ്പിന്‍റ താരം; ഐസിസി പട്ടികയില്‍ ഇടംപിടിച്ച് സഞ്ജു സാംസണും
RELATED ARTICLES



