Monday, June 22, 2026
HomeKERALAസലിംകുമാറിന് ആദരാജ്ഞലികളർപ്പിക്കുവാൻ അദ്ദേഹത്തിന്റെ സ്വന്തം വസതിയായ ലാഫിംഗ് വില്ലയിലേക്ക് ആയിരങ്ങൾ എത്തികൊണ്ടിരിക്കുന്നു

സലിംകുമാറിന് ആദരാജ്ഞലികളർപ്പിക്കുവാൻ അദ്ദേഹത്തിന്റെ സ്വന്തം വസതിയായ ലാഫിംഗ് വില്ലയിലേക്ക് ആയിരങ്ങൾ എത്തികൊണ്ടിരിക്കുന്നു

പ്രധാനമന്ത്രി നരേനദ്രമോഡി കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു

മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ മലയാള ചലചിത്ര രംഗത്തെ പ്രമുഖരെല്ലാം അന്ത്യോപചാരം അർപ്പിക്കുന്നു. നൂറു കണക്കിന് ആരാധകരും നാട്ടുകാരും സുഹൃത്തുക്കളും അന്ത്യോപചാരം അർപ്പിക്കുവാൻ കാത്തു നിൽക്കുന്നു.

‘ചിരിപ്പിക്കുകയും ചിന്തിക്കുകയും ചെയ്‌ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്’ അനുശോചനം രേഖപ്പെടുത്തി പ്രമുഖർ

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാര്‍. അയാളും ഞാനും തമ്മില്‍ അതി തീവ്രമായൊരു ആത്മബന്ധമുണ്ടെന്ന് മുഖ്യമന്ത്രിയുടെ കുറിപ്പ്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

”ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാര്‍. അയാളും ഞാനും തമ്മില്‍ അതി തീവ്രമായൊരു ആത്മബന്ധമുണ്ട്. എൻ്റെ നാടിൻ്റെ അഭിമാനമായൊരാള്‍. എനിക്കൊരു നിലപാടുണ്ടെന്ന് ഉറക്കെ പറഞ്ഞൊരാള്‍.

വ്യക്തിപരമായ നഷ്‌ടങ്ങളെ കുറിച്ച് അല്‍പ്പം പോലും ഓര്‍ക്കാതെ രാഷ്ട്രീയ നിലപാടിൻ്റെ ദൃഢത ആവര്‍ത്തിച്ച് പറയുന്ന ഒരാള്‍. ഞാന്‍ കോണ്‍ഗ്രസുകാരനാണെന്ന് പറയാന്‍ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരന്‍. എൻ്റെ തെരഞ്ഞൈടുപ്പുകളില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം അവകാശം പോലെ പിടിച്ചു വാങ്ങിയ സലിംകുമാര്‍, പാര്‍ട്ടിയുടെ വിജയങ്ങളില്‍ അത്രമേല്‍ സന്തോഷിച്ച കൂടപിറപ്പ്.
ഹാസ്യം മാത്രമല്ല എന്തും തനിക്ക് വഴങ്ങുമെന്ന് പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിൻ്റെ പല തലങ്ങളിലും വഴികളിലും സലിം കുമാര്‍ ലോകാത്തര നിലവാരം കാട്ടി. ഒരു മുഖം കൊണ്ട് ചിരി പകരുമ്പോള്‍ മറുഭാഗത്ത് കണ്ണീരിൻ്റെ നനവ് ഹൃദയത്തിലേക്ക് പകരുകയായിരുന്നു സലിം കുമാര്‍. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയേയും എനിക്ക് എൻ്റെ കൂടെപിറപ്പിനെയും നഷ്‌ടമായി. സലിം കുമാറിന് വിട,” എന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.

മലയാളത്തിന്റെ മഹാനടൻ മമ്മുട്ടിയുടെ വാക്കുകൾ

‘ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും, ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്‌ത സലീം… *നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്… തീരാത്ത സങ്കടം ആയി സഹോദരാ നിൻ്റെ വിയോഗം..” എന്നണ് മമ്മൂട്ടിയുടെ ഹൃദയ സ്‌പർശിയായ കുറിപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments