HomeKERALAസ്ഥാനാർത്ഥി നിർണ്ണയത്തിൽ അതൃപ്തി പരസ്യമാക്കി മുൻ കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ:കണ്ണൂരിൽ...

സ്ഥാനാർത്ഥി നിർണ്ണയത്തിൽ അതൃപ്തി പരസ്യമാക്കി മുൻ കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ:കണ്ണൂരിൽ മത്സരിക്കുവാനുള്ള താൽപ്പര്യം ആവർത്തിക്കുന്നു.

 

നിയസഭാ സ്ഥാനാർഥി നിർണയത്തിലെ അതൃപ്തി പരസ്യമാക്കി കെ.സുധാകരൻ. കണ്ണൂരിൽ മത്സരിക്കണമെന്ന ആവശ്യം നേതൃത്വം അംഗീകരിക്കാത്തതിനെ തുടർന്ന് സുധാകരൻ കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ത്യാഗങ്ങൾ ചൂണ്ടിക്കാട്ടി സുധാകരന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് വന്നത്.
കണ്ണൂർ എന്നത് തന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ താൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്യൂണിസ്റ്റ് കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നി്ൽക്കാൻ തനിക്കൊരിക്കലും സാധിക്കില്ല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments