Saturday, June 6, 2026
HomeKERALAമാസപ്പടി കേസ്:* ഇഡി അന്വേഷണം തുടരാം; സിഎംആർഎല്ലിന്റെ അപ്പീൽ ഹൈക്കോടതി തള്ളി: കമ്പനിക്ക് കനത്ത തിരിച്ചടി

മാസപ്പടി കേസ്:* ഇഡി അന്വേഷണം തുടരാം; സിഎംആർഎല്ലിന്റെ അപ്പീൽ ഹൈക്കോടതി തള്ളി: കമ്പനിക്ക് കനത്ത തിരിച്ചടി

മുൻമുഖ്യമന്ത്രി പിണറായ് വിജയന്റെ മകൾ വീണയ്ക്ക് വീണ്ടും നോട്ടീസ് നൽകാൻ
ഇ ഡി

നടപടികൾ വേഗത്തിലാക്കാൻ ഇ ഡി

കൊച്ചി: സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട “മാസപ്പടി” കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം തുടരാമെന്ന് കേരള ഹൈക്കോടതി വിധിച്ചു. ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ (Cochin Minerals and Rutile Ltd.) നൽകിയ അപ്പീൽ കോടതി തള്ളുകയായിരുന്നു. ഇതോടെ കേസിൽ ഇഡിക്ക് അന്വേഷണ നടപടികൾ തുടരാനുള്ള നിയമതടസ്സം നീങ്ങി.

ഹൈക്കോടതിയുടെ പുതിയ വിധി സിഎംആർഎല്ലിന് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ കേസിൽ ഇഡി നടപടികൾക്കെതിരെ കമ്പനി കോടതിയെ സമീപിച്ചിരുന്നെങ്കിലും, അന്വേഷണത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments