Friday, June 5, 2026
HomeKERALAആലുവ പറവൂർ കവലയിൽ വൻ ലഹരി വേട്ട: മൂന്നാം നില മുറിയിൽ ഒളിച്ചിരുന്ന നാലുപേരെ പിടികൂടാൻ...

ആലുവ പറവൂർ കവലയിൽ വൻ ലഹരി വേട്ട: മൂന്നാം നില മുറിയിൽ ഒളിച്ചിരുന്ന നാലുപേരെ പിടികൂടാൻ എക്സൈസ്–പോലീസ് സംയുക്ത നീക്കം

 

പറവൂർ കവലയിലെ മൂന്ന് നില കെട്ടിടത്തിൽ നടത്തിയ റെയ്ഡിൽ വൻതോതിൽ ലഹരിമരുന്ന് പിടിച്ചെടുത്തതായി റിപ്പോർട്ട്. രഹസ്യ വിവരത്തെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ എത്തിയ എക്സൈസ് ഇന്റലിജൻസ് സംഘത്തെ കണ്ടതോടെ പ്രതികളെന്ന് സംശയിക്കുന്ന നാലുപേർ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മുറിയിൽ കയറി വാതിൽ അടച്ച് ഒളിച്ചിരിക്കുകയായിരുന്നു.

ഇതിനിടെ ഇവർ കൈവശമുണ്ടായിരുന്ന ഹാഷിഷ് ഓയിൽ സമീപത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞതായി എക്സൈസ് അധികൃതർ അറിയിച്ചു. എറിഞ്ഞ ലഹരിവസ്തു എക്സൈസ് സംഘം കണ്ടെത്തി പിടിച്ചെടുത്തിട്ടുണ്ട്.

കോളേജുകളും സ്കൂളുകളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തുന്ന സംഘമാണിവരെന്ന് സംശയിക്കുന്നതായി അധികൃതർ വ്യക്തമാക്കി. വീട്ടിനുള്ളിൽ കൂടുതൽ ലഹരിവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടാകാമെന്നാണ് എക്സൈസിന്റെ വിലയിരുത്തൽ. അതേസമയം, മുറിയിൽ ഒളിച്ചിരിക്കുന്നവർ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് അധികൃതർ പറഞ്ഞു.

പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതിനും തുടർനടപടികൾക്കുമായി ആലുവ പോലീസിന്റെ സഹായം എക്സൈസ് സംഘം തേടിയിട്ടുണ്ട്. സംഭവസ്ഥലത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments