Sunday, June 21, 2026
HomeQatarഎഫ് സി സി വായനക്കൂട്ടം പുസ്തകചർച്ച സംഘടിപ്പിച്ചു

എഫ് സി സി വായനക്കൂട്ടം പുസ്തകചർച്ച സംഘടിപ്പിച്ചു

 

ദോഹ: എഫ് സി സി വായനകൂട്ടായ്മ സംഘടിപ്പിച്ച പുസ്തകചർച്ച ശ്രദ്ധേയമായി. മാധ്യമപ്രവർത്തകൻ അഹമ്മദ് പാതിരിപറ്റയുടെ പ്രവാസജീവിത അനുഭവങ്ങളുടെ ആത്മാവിഷ്ക്കാരം ‘ദോഹയിൽ നടന്നു തീർത്ത വഴികൾ’ എന്ന പുസ്തകത്തെ ആധാരമാക്കി എഫ് സി സി വായനക്കൂട്ടം ചർച്ച സംഘടിപ്പിച്ചു. ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ഷഫീക്ക് അറയ്ക്കൽ പുസ്തകത്തെ പരിചയപ്പെടുത്തി. സലതതജദീദ് എഫ് സി സി ഹാളിൽ നടന്നപരിപാടിയിൽ എഫ് സി സി ഗവേണിംഗ് ബോർഡ് ചെയർമാൻ റഹീം ഓമശേരി അധ്യക്ഷതവഹിച്ചു. ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല, എഫ് സി സി എക്‌സി : ഡയറക്ട്ടർ ഹബീബ് റഹ്മാൻ കിഴിശേരി, പ്രതിഭ രതീഷ്, മലയാള ധ്വനി എക്സിക്യുട്ടീവ് എഡിറ്റർ ജോൺ ഗിൽബർട്ട്, ഇന്ത്യൻ ഓതേഴ്സ് ഫോറം വൈസ് പ്രസിഡന്റ് അഷറഫ് മടിയേരി,ജാബിർ റഹ്മാൻ, ലോകകേരള സഭ അംഗം അബ്ദു റഊഫ് കൊണ്ടോട്ടി. റേഡിയോ മലയാളം സിഇഒ അൻവർ ഹുസൈൻ എന്നിവർ സംസാരിച്ചു.

പുസ്തക ചർച്ചയ്ക്ക് ശേഷം രചയിതാവ് അഹമ്മദ് പാതിരിപറ്റസദസിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകി. കവി തൻസീം കുറ്റ്യാടിസ്വാഗതവും, അസിസ്റ്റൻ്റ് കൺവീനർ നൗഫിറ ഹുസൈൻ നന്ദിയും പറഞ്ഞു.

എഫ് സി സി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങളായ . റഫീഖ് മേച്ചേരി, സുനില അബ്ദുൽ ജബ്ബാർ, മുനീർ തൂലിക ,നസീഹ മജീദ്, മജീദ് നാദാപുരം, സുനിൽ പെരുമ്പാവൂർ , അൻസാർ അരിമ്പ്ര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments