ദോഹ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഖത്തർ നാഷണൽ കൗൺസിലിന്റെ കീഴിലുള്ള എൻവയൺമെന്റ് ആൻഡ് കൾച്ചറൽ ഫോറത്തിന്റെ സംയുക്ത ആഭിമുഖ്യത്തിൽ ബീച്ച് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. ഖത്തർ മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റിയുടെ പൂർണ്ണ സഹകരണത്തോടെ ജൂൺ 5 വെള്ളിയാഴ്ച അതിരാവിലെയായിരുന്നു ശുചീകരണ പ്രവർത്തനം നടന്നത്. പ്രമുഖ വ്യവസായ ഗ്രൂപ്പായ ലിയാ ഇലക്ട്രിക്കൽസ് ആയിരുന്നു ഈ പരിപാടിയുടെ മുഖ്യ സ്പോൺസർ. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും പൊതുഇടങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിൻ സംഘടിപ്പിച്ചത്.
ഡബ്ല്യു.എം.എഫ് ഖത്തർ നാഷണൽ കൗൺസിൽ പ്രസിഡന്റ് അജാസ് അലി , കോർഡിനേറ്റർ രാജേഷ് മണിക്കൊത്ത്,ജനറൽ സെക്രട്ടറി ജോസഫ് ജോർജ്(റോജൊ)
ട്രഷറർ അജയ് പുത്തൂർ, വൈസ് പ്രസിഡന്റ് അനീഷ്, എൻവയൺമെന്റ് ഫോറം കോർഡിനേറ്റർ മനോജ് ഹരിഹരൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മറ്റു ഫോറം കോർഡിനേറ്റർമാരായ ഷമീർ കുനിയിൽ, ഷാജി മാത്യു, അർഷാദ്, അഹമ്മദ് ഷാ അലീൻ, അബൂതാഹിർ, സിതാര മനോജ്, നാഷണൽ എക്സിക്യൂട്ടീവ് അംഗം ജയശ്രീ സുരേഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഗ്ലോബൽ ടൂറിസം ഫോറം കോർഡിനേറ്റർ മനോജ് പി.ടി, ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗം സുനിൽ മാധവൻ,മിഡിൽ ഈസ്റ്റ് ഫോറം കോർഡിനേറ്റർ മൻസൂർ മൊയ്തീൻ, തുടങ്ങിയ നേതാക്കളുടെ സാന്നിധ്യം പരിപാടിക്ക് കരുത്തുപകർന്നു.
ഡബ്ല്യു.എം.എഫ് അംഗങ്ങളും സന്നദ്ധപ്രവർത്തകരും അതിരാവിലെ തന്നെ ബീച്ചിൽ ഒത്തുചേരുകയും ശുചീകരണ യജ്ഞത്തിൽ സജീവമായി പങ്കാളികളാവുകയും ചെയ്തു. പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്താൻ പ്രവാസിലോകവും കൈകോർക്കണമെന്ന സന്ദേശമുയർത്തിയാണ് ക്യാമ്പയിൻ സമാപിച്ചത്.



