HomeKERALAസ്ഥാനാർത്ഥിയാക്കുവാൻ ആർക്കും ഉറപ്പ് കൊടുത്തീട്ടില്ലെന്ന് വി ഡി സതീശൻ

സ്ഥാനാർത്ഥിയാക്കുവാൻ ആർക്കും ഉറപ്പ് കൊടുത്തീട്ടില്ലെന്ന് വി ഡി സതീശൻ

അവസാന തീരുമാനം കോൺഗ്രസ് ഹൈക്കമാണ്ടിന്റേത്കെ സുധാകരനെ അനുനയിപ്പിക്കുവാൻ തീവ്രശ്രമം തുടരുന്നു

കണ്ണൂരും തിരുവനന്തപുരവും ഒഴിച്ചിട്ടാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. പത്തനംതിട്ടയില്‍ ഒരു മണ്ഡലത്തിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല. തിരുവനന്തപുരം ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളില്‍ മാത്രമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. പെരുമ്പാവൂർ, തൃപ്പൂണിത്തുറ, അമ്പലപ്പുഴ തുടങ്ങിയ സീറ്റുകളില്‍ സ്ഥാനാർഥികളില്‍ തീരുമാനമായില്ല.

സ്ഥാനാര്‍ഥിയാക്കാമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്നും സ്ഥാനാര്‍ഥിയെ പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി.

‘കെ. സുധാകരന് ഉറപ്പുകൊടുക്കാന്‍ അത്ര വലിയ നേതാവല്ലല്ലോ ഞാന്‍. അവരവര്‍ തീരുമാനിക്കുന്നതല്ല മത്സരിക്കുന്ന കാര്യം. പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. ആരും സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി തീരുമാനിക്കുന്നവരാണ് സ്ഥാനാര്‍ഥികള്‍. അതിനപ്പുറം ആരും പോകേണ്ട. എംപിമാര്‍ മത്സരിക്കുന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഞങ്ങള്‍ക്ക് അതിന് അധികാരമില്ല. താനല്ല ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നാണ് ഇന്നലെ സുധാകരന്‍ എന്നോട് പറഞ്ഞത്. ഇന്ന് മാറ്റിപ്പറഞ്ഞത് എന്താണെന്ന് അറിയില്ല’ -സതീശന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments