ഖത്തറിലെ സാമൂഹ്യ സാംസ്കാരീക മണ്ഡലങ്ങളിൽ വേറിട്ട പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ ഓണാട്ടുകര പ്രവാസി അസോസിയേഷൻ (OPAQ) സംഘടിപ്പിച്ച ഇഫ്താർ സ്നേഹവിരുന്ന് ശ്രദ്ധേയമായി.
ഇഫ്ത്താറിന് അംഗങ്ങളുടെ വീടുകളിൽ നിന്ന് ഒരുക്കി കൊണ്ടുവന്ന വിഭവങ്ങൾ വിളമ്പിയത് സൗഹൃദത്തിന്റേയും കൂട്ടായ്മയുടേയും കരുത്തിന്റെ തെളിവായി.
ഓണാട്ടുകര പ്രവാസി അസോസിയേഷൻ കുടുംബാംഗങ്ങളും സമൂഹത്തിലെ നാനാതുറകളിലുള്ളവരും പങ്കെടുത്ത ചടങ്ങിൽ OPAQ ജനറൽ സെക്രട്ടറി ശ്രീമതി ഷജിന നൗഷാദ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ശ്രീ സുമേഷ് പുത്തൻ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഐസിസി പ്രസിഡന്റ് ശ്രീ മണികണ്ഠൻ റമദാൻ സന്ദേശം നൽകി.
എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും മനുഷ്യരെ ചേർത്ത് പിടിക്കാനും മാനവികത ഉയർത്താനും ലക്ഷ്യമിട്ടുള്ളതാണെന്നും, മാനവിക മൂല്യങ്ങൾ ശക്തിപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും ശ്ലാഘനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. OPAQ അഡ്വൈസറി ബോർഡ് അംഗം ശ്രീ അബ്ദുൽ സത്താർ നോമ്പിന്റെ പ്രാധാന്യത്തേയും അനുഷ്ടാനങ്ങളേയും കുറിച്ച് സദസ്സിനോട് വിശദീകരിച്ചു.
ഐസിസി വൈസ് പ്രസിഡന്റ് ശ്രീ ശാന്തനു ദേശ്പാണ്ഡെ, OPAQ അഡ്വൈസറി ബോർഡ് ചെയർപേഴ്സൺ ശ്രീമതി ജയശ്രീ സുരേഷ്, ട്രഷറർ ശ്രീ പ്രദീപ് ലക്ഷ്മണൻ, അബ്ദുൽ റൗഫ്, ആർ.ജെ. രതീഷ്, ജോപ്പച്ചൻ, കെ.വി. ബോബൻ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.
ഇഫ്താർ പ്രോഗ്രാം കൺവീനർ ശ്രീ പ്രമോദ് വാമദേവനും ശ്രീമതി ശ്രീമ പിള്ളയും പരിപാടി ഏകോപിപ്പിച്ചു.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ നിന്നുള്ള ഖത്തറിലെ എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തി സംഘടനയെ കൂടുതൽ ശക്തിപ്പെടുത്താൻ അസോസിയേഷൻ തീരുമാനിച്ചതായി പ്രസിഡണ്ട് അറിയിച്ചു .



