കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം കൂടുതൽ രൂക്ഷമാകുന്നു. ലോക്‌സഭയിലെ 19 എംപിമാർ പ്രത്യേക ഇരിപ്പിടവും പ്രത്യേക പാർലമെന്ററി ഗ്രൂപ്പായുള്ള അംഗീകാരവും ആവശ്യപ്പെട്ട് സ്പീക്കറെ സമീപിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെ പാർട്ടി വിഭജന സാധ്യതകൾ ശക്തമായിരിക്കുകയാണ്.രാജ്യസഭയിൽ നിന്നുള്ള തുടർച്ചയായ രാജികളും നേതൃത്വത്തിനെതിരെ ഉയരുന്ന വിമർശനങ്ങളും മമത ബാനർജിയുടെ നേതൃത്വത്തിന് വെല്ലുവിളിയാകുകയാണ്. വിമത വിഭാഗം എൻഡിഎയുമായി സഹകരിക്കാൻ തയ്യാറാണെന്ന സൂചനകൾ നൽകുമ്പോൾ, കോൺഗ്രസുമായുള്ള ലയന അഭ്യൂഹങ്ങൾ അവർ തള്ളിക്കളഞ്ഞിട്ടുണ്ട്.
പാർട്ടിക്കുള്ളിലെ പ്രതിസന്ധി നിയന്ത്രിക്കാൻ നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും, വരും ദിവസങ്ങളിൽ തൃണമൂലിലെ രാഷ്ട്രീയ നീക്കങ്ങൾ ദേശീയ രാഷ്ട്രീയത്തിലും വലിയ ചർച്ചയാകുമെന്നാണ് വിലയിരുത്തൽ.



