ഡബ്ളി യു എം സിയു
ടെ കുടുംബ സംഗമമായ “സ്നേഹക്കൂട് 2026 ”
Bonds of Love”ഖത്തറിലെ ഉമ്മ് അൽ അമാഡ് ഫാമിലി ഫാമിൽ സംഘടിപ്പിച്ചു.
അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേർന്ന നടത്തിയ ആഘോഷങ്ങൾ പരസ്പര സ്നേഹത്തിന്റേയും, ഐക്യത്തിന്റേയും, പ്രഖ്യാപനം കൂടിയായി.
കുട്ടികൾക്കും വനിതകൾക്കും, മുതിർന്നവർക്കുമായി ഒരുക്കിയ കളികളും വിനോദപരിപാടികളും സംഗമത്തിന് കൂടുതൽ നിറം പകർന്നു. ഓരോരുത്തരും കളികളിലും വിനോദ പരിപാടികളിലും പങ്കെടുത്തത് സ്നേഹകൂടിനെ കൂടുതൽ ശോഭനമാക്കി.
കളികളിലും, വിനോദ മത്സരങ്ങളിലും,
“കീലേരി അച്ചു & ടീം”, “രംഗണ്ണൻ & ടീം”, “ദശമൂലം ദാമു & ടീം”, “മണവാളൻസ് & ടീം” എന്നീ നാല് ടീമുകൾ തമ്മിൽ ആവേശകരമായ മത്സരം നടന്നു.
ചിരിയോടും കൈയടിയോടും കൂടിയ മത്സരം അവസാനിക്കുമ്പോൾ “കീലേരി അച്ചു & ടീം” വിജയികളായി.
സൗഹൃദം കൂടുതൽ ശക്തമാക്കാൻ അനൗപചാരിക സംഗമം എല്ലാവർക്കും ഒരു മനോഹര അവസരമായി.
ഒരുമയും സ്‌നേഹവും തന്നെയാണ് WMCയുടെ ശക്തിയെന്ന സന്തോഷകരമായ അനുഭവം ഓരോ മത്സരങ്ങളിലും പങ്കെടുത്ത അംഗങ്ങൾക്ക് അനുഭവമായി.
ലൈവ്’ ഡിന്നറിനൊപ്പം “ചുരിക” ബാൻഡിന്റെ സംഗീതവും ചേർന്നപ്പോൾ സായാഹ്നം കൂടുതൽ ആവേശകരമായി. പാട്ടിനും നൃത്തത്തിനുമൊത്ത് സന്തോഷവും ചിരിയും നിറഞ്ഞ ഒരു മനോഹര സന്ധ്യയായി പരിപാടി സമാപിച്ചു.
പേരിൽ സൂചിപ്പിക്കുന്നതുപോലെ, “സ്നേഹക്കൂട് 2026” സ്നേഹബന്ധങ്ങളെ പുതുക്കിയും കൂട്ടായ്മയെ ആഘോഷിച്ചും ഓരോ അംഗങ്ങൾക്ക് മറക്കാനാവാത്ത ദിനമാക്കി മാററി
വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിൻസ്.



