
ഫുട്ബോൾ ചരിത്രത്തിലെ എല്ലാ സിംഹാസനങ്ങളും കീഴടക്കിയിട്ടും കാലം കാത്തുവെച്ച ഒരേയൊരു കിരീടത്തിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ബൂട്ട് കെട്ടുന്നു. ലോകകപ്പ് ഫുട്ബോളിലെ 60 വർഷത്തെ കിരീടവരൾച്ചയ്ക്ക് വിരാമമിടാൻ പോർച്ചുഗൽ ഗ്രൂപ്പ് കെ-യിലെ ആദ്യ മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ നേരിടുകയാണ്. അമേരിക്കയിലെ ഹൂസ്റ്റണിൽ വെച്ച് നടക്കുന്ന ഈ പോരാട്ടം റൊണാൾഡോയുടെ അവസാന ലോകകപ്പ് യാത്രയുടെ തുടക്കമാണ്.



